വിഷു, ഈസ്റ്റര്‍, റംസാന്‍ എന്നിവ പ്രമാണിച്ച് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍.
പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിക്കുമെന്നും അനില്‍ മാധ്യമങ്ങളോട് പറഞ്ഞു. ലീഗല്‍ മെട്രോളജി വകുപ്പിന്റെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുക. കടകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിലവിവര പട്ടികയേക്കാള്‍ കൂടുതല്‍ തുക ഈടാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Post a Comment