കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎം സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന് എഐസിസി




സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനുള്ള കെ.വി തോമസിന്‍റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. കെ.പി.സി.സി നിര്‍ദേശം അനുസരിക്കണമെന്ന് കെ.വി തോമസിനെ ഹൈക്കമാന്‍ഡ് അറിയിച്ചു. വിഷയത്തില്‍ ഇനി പ്രത്യേകിച്ച് നിര്‍ദേശം നല്‍കില്ലെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കി.
കെപിസിസിയുടെ വിലക്ക് മറികടന്ന് സെമിനാറില്‍ പങ്കെടുക്കാന്‍ കെ.വി തോമസ് ശ്രമം നടത്തിയിരുന്നു. കണ്ണൂരില്‍ നടക്കുന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായി നടത്തുന്ന സെമിനാറിലേക്കാണ് കെ.വി തോമസിനും ശശി തരൂരിനും സിപിഎമ്മിന്‍റെ ക്ഷണം ലഭിച്ചത്. എന്നാല്‍ കെറെയില്‍ അടക്കം നിരവധി വിഷയങ്ങളില്‍ സിപിഎമ്മുമായി നിരന്തരം കോണ്‍ഗ്രസ് പോരടിക്കുന്നതിന് ഇടയില്‍ ഇരുവരും സിപിഎം പരിപാടില്‍ പങ്കെടുക്കരുതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിലക്കിയിരുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement