വാക്സിൻ നിർമ്മാണത്തിന് തയ്യാറായി കേരളം



സംസ്ഥാനത്ത് വിവിധ വാക്സിനുകളുടെ നിർമ്മാണ യൂണിറ്റ് തുടങ്ങാൻ സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് രണ്ട് കമ്പനികൾ. തെലങ്കാന ആസ്ഥാനമായുള്ള ഭാരത് ബയോടെക്, വിർച ബയോടെക് എന്നീ കമ്പനികളാണ്. ഇവയുടെ പ്രവർത്തനം, വാക്സിൻ ഉത്പാദനത്തിലും പുതിയ യൂണിറ്റുകൾ സ്ഥാപിക്കുന്നതിലുമുള്ള ശേഷി എന്നിവയെല്ലാം പരിശോധിച്ച് സാങ്കേതിക അനുമതിയും നൽകി.

ഇനി ഈ കമ്പനികൾക്ക് സംസ്ഥാനത്ത് നിക്ഷേപം നടത്താനുള്ള മാനദണ്ഡങ്ങൾക്ക് സർക്കാർ അംഗീകാരം നൽകണം. വ്യവസായ വികസന കോർപ്പറേഷൻ തയ്യാറാക്കിയ മാർഗനിർദേശങ്ങൾ ധനവകുപ്പിന്റെ പരിശോധനയിലാണ്. തിരുവനന്തപുരം തോന്നക്കലിലെ
ലൈഫ് സയൻസ് പാർക്കിലാണ് വാക്സിൻ നിർമ്മാണവും ഗവേഷണ കേന്ദ്രവും തുടങ്ങാൻ സർക്കാർ നിശ്ചയിച്ചത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement