ലഹരിക്കെതിരെ ബോധവൽക്കരണവുമായി കണ്ണൂർ റൂറൽ പോലീസ്



ലഹരി ബോധവൽക്കരണത്തിന്റെ ഭാഗമായി കണ്ണൂർ റൂറൽ പോലീസ് സംഘടിപ്പിച്ച വോളിബോൾ മത്സരം ശ്രദ്ധേയമായി, കടമ്പേരി സി ആർ സി വായനശാല ഗ്രൗണ്ടിലാണ് പോലീസിന്റെ നേതൃത്വത്തിൽ പൊടിപാറുന്ന മത്സരം നടന്നത്.

ഡു നോട്ട് ഡ്രഗ് ക്യാംപെയിനിന്റെ ഭാഗമായാണ് പോലീസ് കളിക്കളത്തിൽ ഇറങ്ങിയത് ലഹരിയുടെ വഴിയേ പോകുന്ന
പുതുതലമുറയെ നേരായ വഴിയേ നയിക്കുന്നതോടൊപ്പം കായികക്ഷമത ഉള്ള നല്ല ഒരു തലമുറയെ വാർത്തെടുക്കുക എന്നതുമാണ് ഇതു വഴി ലക്ഷ്യമിടുന്നത് തളിപ്പറമ്പ് ഡിവൈഎസ്പി ടി രത്നകുമാർ നയിച്ച ടീം സൗഹൃദമത്സരത്തിൽ
മയക്കുമരുന്നുകൾക്കെതിരെയുള്ള ആഹ്വാനം രേഖപ്പെടുത്തിയ ജഴ്സിയണിഞ്ഞാണ് വോളിബോൾ രംഗത്ത് മുൻ കാലിക്കറ്റ് സർവ്വകലാശാല ചാമ്പ്യനും സർ സയ്യിദ് കോളേജ് ബോളി ടീം ക്യാപ്റ്റനും ആയിരുന്ന ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ടീമും ശശികുമാർ നയിച്ച കണ്ണൂർ ടൗൺ സ്ക്വയർ ടീമും തമ്മിലായിരുന്നു വാശിയേറിയ മത്സരം നടന്നത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് കണ്ണൂർ ടൗൺ സ്ക്വയർ ടീം ജേതാക്കളായി തളിപ്പറമ്പ് സബ് ഡിവിഷനിലെ പോലീസുകാരായിരുന്നു കണ്ണൂർ റൂറൽ പോലീസിന് വേണ്ടി രംഗത്തിറങ്ങിയത് കണ്ണൂർ റേഞ്ച് ഡി ഐജി രാഹുൽ ആർ നായർ ആണ് മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കെ ഷാജു അധ്യക്ഷത വഹിച്ചു, റൂറൽ എസ്പി ടി വി രാജീവ്, തളിപ്പറമ്ബ് ഡിവൈഎസ് പി ടി കെ രത്നകുമാർ കെ വി മോഹനൻ എന്നിവർ സംസാരിച്ചു. വിജയികൾക്ക് സമ്മാന വിതരണവും നടന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement