അഹമ്മദാബാദ്: ഗുജറാത്ത് കടക്കെണിയുടെ വക്കിലാണെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി.) റിപ്പോർട്ട്. ആകെ പൊതു കടമായ 3.08 ലക്ഷം കോടി രൂപയുടെ 61 ശതമാനവും അടുത്ത ഏഴുവർഷത്തിനിടെ തിരിച്ചടയ്ക്കണമെന്നതാണ് വെല്ലുവിളിയെന്ന് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഏഴുവർഷത്തിനുള്ളിൽ കടംവീട്ടുന്നത് ആ കാലയളവിലെ ബജറ്റുകളെ സമ്മർദത്തിലാക്കുമെന്ന് സ്റ്റേറ്റ് ഫിനാൻസസ് ഓഡിറ്റ് റിപ്പോർട്ട് കണക്കുകൂട്ടുന്നു. 2028-ഓടെ 1.87 ലക്ഷം കോടി രൂപ തിരിച്ചടയ്ക്കക്കണം. ചെലവ് കൂടുകയും വരവ് കുറയുകയും ചെയ്യുന്നതിനാൽ ഇത് തലവേദനയാകും. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 2016-21 കാലത്ത് 9.19 ശതമാനംകണ്ട് കൂടിയപ്പോൾ പൊതുകടം 11.49 ശതമാനം വർധിച്ചതായി സി.എ.ജി. ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ 97 പൊതുമേഖലാ സ്ഥാപനങ്ങളുംകൂടി 30,400 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നും സി.എ.ജി. റിപ്പോർട്ടിലുണ്ട്.

إرسال تعليق