2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്
ദോഹ: 2022 ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യചിഹ്നം ആഗോള ഫുട്ബോൾ സംഘടനയായ ഫിഫ പുറത്തിറക്കി. 'ല ഈബ്' എന്നാണ് ഭാഗ്യ ചിഹ്നത്തിന്റെ പേര്.
'പ്രതിഭാധനനായ കളിക്കാരൻ' എന്ന അർത്ഥം വരുന്ന വാക്കാണിത്. ലോകകപ്പ് ഫുട്ബോളിന്റെ ഫിക്സർ നറുക്കെടുപ്പുമായി ബന്ധപ്പെട്ട ചടങ്ങിന് മുന്നോടിയായാണ് ഫിഫ ഭാഗ്യചിഹ്നം പുറത്തിറക്കിയത്.
അറബി വേഷത്തിൽ പന്തുതട്ടുന്ന രൂപത്തിലാണ് ഭാഗ്യചിഹ്നം ഡിസൈൻ ചെയ്തിരിക്കുന്നത്. 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.

إرسال تعليق