മദ്യനയം തിരുത്തും വരെ പ്രക്ഷോഭം;കളക്ട്രേറ്റ് പടിക്കൽ പ്രതിഷേധ ധർണ്ണ നടത്തി



കണ്ണൂർ: ഇടതു സർക്കാരിന്റെ ജനവിരുദ്ധ മദ്യനയം തിരുത്തുന്നത് വരെ അമ്മമാർ ഉൾപ്പടെയുള്ള ജനങ്ങളെ അണിനിരത്തി പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്ന് കെ.സി.ബി.സി. അതിരൂപത മദ്യവിരുദ്ധ സമിതി ഡയരക്ടർ ഫാദർ ചാക്കോ കുടിപ്പറമ്പിൽ മുന്നറിയിപ്പ് നൽകി.കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയും ജില്ലാ മദ്യനിരോധന സമിതിയും മുക്തി ശ്രീയും ചേർന്ന് കണ്ണൂർ കളക്ടറേറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഭക്ഷ്യോത്പാദനങ്ങളിൽ നിന്നും മദ്യം ഉത്പാദിപ്പിക്കാനും ഐ.ടി. മേഖലയിൽ യുവ സംരഭകർക്കായി പബ്ബുകൾ ആരംഭിക്കാനും മദ്യശാലകൾ തുടങ്ങാനുമുള്ള സർക്കാർ തീരുമാനം അപലപനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ടി.പി.ആർ.നാഥ് അധ്യക്ഷത വഹിച്ചു. കെ.സി.ബി.സി. മദ്യവിരുദ്ധസമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് തങ്കച്ചൻ കൊല്ലക്കൊമ്പിൽ , അതിരൂപത പ്രസിഡണ്ട് ആന്റണി മേൽ വെട്ടം, മദ്യനിരോധന സമിതി ജില്ലാ സെക്രട്ടറി ദിനു മൊട്ടമ്മൽ, മുക്തിശ്രീ പ്രസിഡണ്ട് മേരി ആലയ്ക്കാമറ്റത്തിൽ, ഷെൽസി കാവനാടിയിൽ, ജിൻസി കുഴിമുള്ളിൽ ചന്ദ്രൻ മന്ന, വി.മുനീർ, പള്ളിപ്രം പ്രസന്നൻ, മാത്യു പുഴക്കര,തങ്കമ്മ പാലമറ്റം,സൗമി ഇസബൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement