സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രചരണ സാമഗ്രികള്‍ക്ക് സുരക്ഷ ഒരുക്കണം ; വിവാദ സര്‍ക്കുലറുമായി കണ്ണൂര്‍ റേഞ്ച് ഡിഐജി രാഹുൽ ആർ നായർ



സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രചരണ സാമഗ്രികള്‍ക്ക് സുരക്ഷ നല്‍കണമെന്ന് നിര്‍ദേശിച്ച്‌ ഡി.ഐ.ജി യുടെ പുതിയ സര്‍ക്കുലര്‍. കണ്ണൂര്‍ റേഞ്ച് ഡി ഐ ജി രാഹുല്‍ ആര്‍ നായരാണ് സര്‍ക്കുലര്‍ ഇറക്കിയത്. രാത്രി പ്രത്യേക പട്രോളിങ്ങ് നടത്തണം, 2 മണിക്കൂര്‍ ഇടവേളയില്‍ പട്രോളിങ് വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ് സര്‍ക്കുലര്‍ അയച്ചത്.

പാതയോരത്തെ സ്തൂപങ്ങളും കൊടിതോരണങ്ങളും നശിപ്പിക്കപ്പെടാന്‍ സാധ്യത ഉണ്ടെന്നു പറഞ്ഞാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയത്. ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് രാവിലെ 10 മണിക്ക് മുന്‍പായി ജില്ലാ പോലീസ് മേധാവിക്ക് സമര്‍പ്പിക്കണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഏപ്രില്‍ 6 മുതല്‍ 10 വരെ നടക്കുന്ന സമ്മേളനത്തിനായുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ ഒരുക്കിയ പ്രത്യേക വേദിയിലാകും പ്രതിനിധി സമ്മേളനം. കണ്ണൂര്‍ ഇതാദ്യമായാണ് പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയാവുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറുകള്‍ ഭൂരിഭാഗവും പൂര്‍ത്തിയായി കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 840 പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളുമടക്കം ആയിരത്തോളം പേരാണ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പ്രതിനിധികളായി പങ്കെടുക്കുക.

Post a Comment

Previous Post Next Post

Join Whatsapp

Advertisement