അധ്യാപികയുടെ വീട്ടിലും ആർഎസ്എസ് നേതാക്കളെത്തി



തലശ്ശേരി ഹരിദാസൻ വധക്കേസ് പ്രതി നിജിൽ ദാസിന് ഒളിയിടമൊരുക്കിയതിന് അറസ്റ്റിലായ അണ്ടലൂരിലെ പി രേഷ്മയുടെ വീട്ടിലും ആർ എസ്എസ്-ബിജെപി നേതാക്കളെത്തി.ശനിയാഴ്ച രാത്രി ഇവിടെ നടന്ന ആലോചനയിലാണ് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ തീരുമാനമുണ്ടായത്. ഞായർ രാവിലെ വീട്ടിൽനിന്ന് പുറത്തുപോയ രേഷ്മ ഉച്ചക്കാണ് മടങ്ങിവന്നത്. ഇതിനു ശേഷമാണ് പരാതി അയച്ചത്. രേഷ്മയെ ജാമ്യത്തിലെടുത്തതും ജയിലിൽനിന്ന് സ്വീകരിച്ചതും ആർഎസ്എസ്-ബിജെപി നേതാക്കളായിരുന്നു. നിയമസഹായം നൽകിയത് ആർഎസ്എസ് കേസുകൾ വാദിക്കുന്ന അഭിഭാഷകനും. കൊലക്കേസ് പ്രതിയെ സഹായിച്ച ഇവരുടെ രാഷ്ട്രീയബന്ധം മറച്ചുവച്ച് അപവാദ പ്രചാരണത്തിനാണ് വലതുപക്ഷ മാധ്യമങ്ങൾ ശ്രമിച്ചത്. ജാമ്യത്തിലെടുത്തത് ബിജെപിക്കാരാണെന്ന വാർത്ത പുറത്തുവന്നതോടെയാണ് മാധ്യമങ്ങളുടെ കള്ളപ്രചാരണം പൊളിഞ്ഞത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement