ഗതാഗതക്കുരുക്കിൽ വലഞ്ഞ് പുതിയതെരു - പാപ്പിനിശ്ശേരി പാത



കണ്ണൂർ-തളിപ്പറമ്പ് ദേശീയപാതയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടും ശമനമാകുന്നില്ല. കഴിഞ്ഞ മൂന്നുദിവസവും പുതിയതെരുമുതൽ പാപ്പിനിശ്ശേരി ചുങ്കംവരെ വൻ ഗതാഗതക്കുരുക്കാണ് പലസമയത്തായി അനുഭവപ്പെട്ടത്.ശനിയാഴ്ച പകൽ പൂർണമായും പാതയിൽ കുരുക്കിൽപ്പെട്ട് യാത്രക്കാർ മണിക്കൂറുകളോളമാണ് വലഞ്ഞത്.

ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ
വളപട്ടണം പാലത്തിന്റെ ഇരുഭാഗങ്ങളിലും നിശ്ചിതദൂരത്ത് ഡിവൈഡർ സ്ഥാപിച്ചിരുന്നു. പാപ്പിനിശ്ശേരി, വളപട്ടണം ഭാഗങ്ങളിലായി 300 മീറ്റർ നീളത്തിൽ ഡിവൈഡറുകൾ സ്ഥാപിക്കുകയും
വളപട്ടണം ഭാഗത്ത് പാതയുടെ
വളപട്ടണം ഭാഗത്ത് പാതയുടെ ഇരുഭാഗത്തും ഒരുമീറ്റർ വീതിയിൽ സിമന്റിട്ട് വീതികൂട്ടുകയും ചെയ്തിരുന്നു.

വാഹനങ്ങൾ ചട്ടംലംഘിച്ച് മറികടക്കാതിരിക്കാനാണ് ഡിവൈഡറുകൾ സ്ഥാപിച്ചതെങ്കിലും മുൻകാലത്ത് അനുഭവപ്പെട്ടരീതിയിലുള്ള അതിസങ്കീർണമായ കുരുക്കാണ് കഴിഞ്ഞദിവസങ്ങളിലുമുണ്ടായത്.
അനുബന്ധറോഡുകളായ പാപ്പിനിശ്ശേരി കെ. എസ്. ടി. പി. റോഡ്, പുതിയതെരു-കാട്ടാമ്പള്ളി റോഡ് എന്നിവിടങ്ങളിൽനിന്ന് ദേശീയപാതയിലേക്ക് വാഹനങ്ങൾ ഇടതടവില്ലാതെ കയറുമ്പോഴാണ് പലപ്പോഴും കുരുക്കുകൾക്ക് തുടക്കം കുറിക്കുന്നത്.
കുരുക്കഴിക്കാൻ ഫലപ്രദമായ ശാസ്ത്രീയ നടപടികൾ
സ്വീകരിക്കുന്നില്ലെങ്കിൽ പാപ്പിനിശ്ശേരി-പുതിയതെരു പാതയിലെ യാത്ര വരും നാളുകളിലും അതീവ ദുഷ്കരമാകും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement