പതിവ് തുടരുന്നു, രാജ്യത്ത് ഇന്ധന വില ഇന്നും വർധിച്ചു


രാജ്യത്തെ ഇന്ധന വില ഇന്നും വർധിച്ചു. പെട്രോൾ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 113 രൂപ 46 പൈസയും ഡീസലിന് 100 രൂപ 4 പൈസയുമാണ് ഇന്നത്തെ വില. 

കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ പെട്രോളിന് 9 രൂപ 16 പൈസയും ഡീസലിന് 8 രൂപ 88 പൈസയുമാണ് വർധിച്ചത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മാർച്ച് 22 മുതൽ ഇന്ധന വില വീണ്ടും ഉയരാൻ തുടങ്ങി. 

Post a Comment

Previous Post Next Post

Join Whatsapp

Advertisement