ലഹരികേന്ദ്രങ്ങളെക്കുറിച്ച്‌ എക്‌സൈസിനും പൊലീസിനും വിവരം നല്‍കാന്‍ വാര്‍ഡുതല സംവിധാനം വേണമെന്ന്‌ മന്ത്രി എം വി ഗോവിന്ദന്‍


കണ്ണൂര്‍: ലഹരികേന്ദ്രങ്ങളെക്കുറിച്ച്‌ എക്‌സൈസിനും പൊലീസിനും വിവരം നല്‍കാന്‍ വാര്‍ഡുതല സംവിധാനം വേണമെന്ന്‌ മന്ത്രി എം വി ഗോവിന്ദന്‍.

തദ്ദേശ സ്ഥാപനങ്ങളും നാട്ടുകാരും ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ലഹരിക്കെതിരെ കൂട്ടായ പ്രവര്‍ത്തനം നടത്തണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ഭരണസംവിധാനവും ജില്ലാ പഞ്ചായത്തും എക്‌സൈസ്, പൊലീസ് വകുപ്പും സംഘടിപ്പിക്കുന്ന 'ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി' ജനകീയ ക്യാമ്ബയിന്റെ ജില്ലാതല യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. രണ്ടു മാസം നീളുന്ന ക്യാമ്ബയിനാണ്‌ തുടക്കമായത്‌. മെയ് 15നുള്ളില്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ വാര്‍ഡുകളിലും യോഗം ചേര്‍ന്ന് വാര്‍ഡ്തല ഡ്രഗ് ഒബ്‌സര്‍വര്‍മാരെ നിയമിക്കാന്‍ യോഗം നിര്‍ദേശിച്ചു. വാര്‍ഡുതല നിരീക്ഷണസേന രൂപീകരിക്കും. ആഘോഷ പരിപാടികള്‍ കേന്ദ്രീകരിച്ച്‌ വാര്‍ഡുതല സമിതി നിരീക്ഷണം നടത്തും. എല്ലാ മാസവും വിമുക്തി ജില്ലാതല സമിതി യോഗം ചേരാനും തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ അധ്യക്ഷയായി. മേയര്‍ അഡ്വ. ടി ഒ മോഹനന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ, കലക്ടര്‍ എസ് ചന്ദ്രശേഖര്‍, സിറ്റി പൊലീസ് കമീഷണര്‍ ആര്‍ ഇളങ്കോ, കണ്ണൂര്‍ റൂറല്‍ എസ്‌ പി പി ബി രാജീവ്, ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ കെ എസ് ഷാജി, തദ്ദേശ വകുപ്പ്‌ ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍, ജില്ലാ പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement