ആൻഡ്രോയിഡ് ഫോണിൽ വൻ സുരക്ഷാപ്രശ്‌നം, കാരണം ഒരു ഓഡിയോ ഫയൽ; വിശദമായറിയാം


ആൻഡ്രോയിഡ് ഫോണുകളിൽ നിരന്തരമെന്നോണം സുരക്ഷാ വീഴ്ചകൾ കണ്ടെത്താറുണ്ട്. പലവിധ സൈബറാക്രമണങ്ങളും ഫോണുകൾക്ക് നേരെ നടക്കാറുണ്ട്. ആൻഡ്രോയിഡ് ഫോണുകളിൽ മിക്കതും ക്വാൽകോം, മീഡിയാ ടെക്ക് ചിപ്പുകളിൽ പ്രവർത്തിക്കുന്നവയാണ്. ഒരു ഓഡിയോ ഫോർമാറ്റിലെ സുരക്ഷാപിഴവ് മൂലം 67 ശതമാനം ആൻഡ്രോയിഡ് ഫോണുകളും വലിയ ഭീഷണിയിലായെന്ന് ചെക്ക് പോയിന്റ് റിസർച്ച്

ഈ പ്രശ്നം കഴിഞ്ഞ വർഷം പരിഹരിച്ചിട്ടുണ്ടെങ്കിലും ദശലക്ഷക്കണക്കിന് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ ആ പ്രശ്നത്തിന്റെ ഇരയാകുകയും അവർ അപകടത്തിലാവുകയും ചെയ്യുമായിരുന്നു.

ആപ്പിളിന്റേതല്ലാത്ത ഉപകരണങ്ങളിൽ സ്ട്രീം ചെയ്യുമ്പോൾ ഓഡിയോ ഫയലുകളുടെ ഗുണമേന്മ നഷ്ടപ്പെടാതിരിക്കാനായി ആപ്പിൾ ആരംഭിച്ച ആപ്പിൾ ലോസ്സ്ലെസ് ഓഡിയോ കോഡെകിലാണ് (ALAC) ഗവേഷകർ സുരക്ഷാ പ്രശ്നം കണ്ടെത്തിയത്.

ആപ്പിളിന്റേതല്ലാത്ത ഉപകരണങ്ങളിൽ സ്ട്രീം ചെയ്യുമ്പോൾ ഓഡിയോ ഫയലുകളുടെ ഗുണമേന്മ നഷ്ടപ്പെടാതിരിക്കാനായി ആപ്പിൾ ആരംഭിച്ച ആപ്പിൾ ലോസ്സ്ലെസ് ഓഡിയോ കോഡെകിലാണ് (ALAC) ഗവേഷകർ സുരക്ഷാ പ്രശ്നം കണ്ടെത്തിയത്.

എഎൽഎസി ഫയലുകൾ ഉപയോഗിച്ച് ഹാക്കർമാർക്ക് ഫോണുകളിൽ റിമോട്ട് കോഡ് എക്സിക്യൂഷൻ ആക്രമണം നടത്താൻ സാധിക്കും. ഇതുവഴി ഹാക്കർമാർക്ക് ഫോണിലെ ക്യാമറയുൾപ്പടെയുള്ളവയുടെ നിയന്ത്രണം ഏറ്റെടുക്കാനും ഫയലുകൾ ചോർത്താനും സാധിക്കും.

മീഡിയാ ടെക്കിന്റേയും, ക്വാൽകോമിന്റേയും സ്മാർട്ഫോണുകളിലെ ഓഡിയോ ഡീകോർഡറുകളിലേക്ക് ഈ പ്രശ്നം എങ്ങനെയോ എത്തിയതായി ചെക്ക്പോയിന്റ് റിസർച്ച് പറഞ്ഞു. ഈ രണ്ട് ചിപ്സെറ്റ് നിർമാതാക്കൾക്കും യഥാക്രമം 48.1 ശതമാനവും 47 ശതമാനവും വിപണി വിഹിതമുണ്ട്. അതുകൊണ്ടു തന്നെ സൈബർ കുറ്റവാളികൾ ഇവ ഉന്നം വെക്കാൻ സാധ്യതയേറെയാണ്.

സ്ലാവ മെക്കവീവ്, നെഥാനേൽ ബെൻ സൈമൺ എന്നിവരാണ് ഈ സുരക്ഷാ പ്രശ്നം കണ്ടെത്തിയത്. ഭീഷണി അതീവ ഗുരുതരമായിരുന്നുവെന്ന് ഇവർ പറഞ്ഞു. ഫോൺ ഹാക്ക് ചെയ്തവർക്ക് അതുവഴി എല്ലാവരേയും കാണാൻ സാധിക്കുമായിരുന്നു.

സുരക്ഷാ പ്രശ്നത്തിന്റെ വിവരങ്ങൾ ചെക്ക്പോയിന്റ് റിസർച്ച് മീഡിയാ ടെക്കിനും ക്വാൽകോമിനും തൈമാറുകയും പ്രശ്നം പോയ വർഷം ഡിസംബറിൽ അതിവേഗം പരിഹരിക്കുകയും ചെയ്തു.


Post a Comment

Previous Post Next Post

Join Whatsapp

Advertisement