സർക്കാരിൽ നിന്ന് വൈഫൈ ഡാറ്റ വാങ്ങാം; ഒരു ജി.ബി സൗജന്യം





തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിൽ നിന്ന് ജനങ്ങൾക്ക് ഇനി ഡാറ്റ വാങ്ങാം. കെഫൈ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തെ 2,023 വൈഫൈ ഹോട്സ്പോട്ടുകളിലൂടെയാണ് ഇന്നലെ മുതൽ ഡേറ്റ വിൽക്കാൻ തുടങ്ങിയത്.
ആദ്യത്തെ ഒരു ജിബി സൗജന്യമായി ഉപയോഗിക്കാവുന്ന സൗകര്യമാണ് ഇതുവരെ ഉണ്ടായിരുന്നത്. അതു കഴിഞ്ഞാൽ ഉപയോഗിക്കാൻ കഴിയില്ലായിരുന്നു. ഇനി അധികം ഉപയോഗിക്കണമെങ്കിൽ പണം നൽകി ഡാറ്റ വാങ്ങാം. ബസ് സ്റ്റേഷനുകൾ, തദ്ദേശ സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, പാർ‌ക്കുകൾ, മറ്റു പൊതു ഇടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് സൗജന്യ വൈഫൈ ലഭിക്കുന്നത്.
വൈഫൈ കണക്ട് ചെയ്യാൻ ഫോണിലേക്ക് എത്തുന്ന ഒ.ടി.പി നൽകിയാൽ മതി. ഒരു ജിബി ഉപയോഗിച്ച് കഴിഞ്ഞാൽ തുടർന്നുള്ള ഉപയോഗത്തിന് പണമടയ്ക്കാൻ സന്ദേശമെത്തും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, യു.പി.ഐ, ഇന്റർനെറ്റ് ബാങ്കിങ്, വോലറ്റ് തുടങ്ങിയവ ഉപയോഗിച്ച് പണം അടയ്ക്കാം.




Post a Comment

أحدث أقدم

Join Whatsapp

Advertisement