സംസ്ഥാനങ്ങളില്‍ ആര്‍ വാല്യൂ കുറയുന്നു; കേരളത്തില്‍ 1 ശതമാനത്തില്‍ താഴെ


കൊവിഡ് വ്യാപന തോത് കണക്കാക്കുന്ന ആര്‍ വാല്യൂ സംസ്ഥാനങ്ങളില്‍ കുറയുന്നു. കഴിഞ്ഞ ആഴ്ചയില്‍ നിന്ന് ആര്‍ വാല്യൂവില്‍ നേരിയ കുറവ് രേഖപ്പെടുത്തി.

നിലവില്‍ രാജ്യത്തെ ശരാശരി ആര്‍ വാല്യൂ 1.13 ശതമാനമാണ്. 19 സംസ്ഥാനങ്ങളില്‍ ആര്‍ വാല്യൂ 1 ശതമാനത്തിന് മുകളിലാണ്. കേരളത്തില്‍ ആര്‍ വാല്യു 1 ശതമാനത്തില്‍ താഴെയാണ്.

ഒരാളില്‍ നിന്ന് എത്ര പേരിലേക്ക് കൊവിഡ് പകരുന്നു എന്ന കണക്കാക്കുന്നതാണ് ആര്‍ വാല്യു. മൂന്നാം തരംഗത്തിന് ശേഷം രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ കണക്കുകള്‍ കുറഞ്ഞപ്പോഴും ആര്‍ വാല്യു 1.05 ശതമാനമായി നിലനിന്നിരുന്നു. പിന്നീട് 1.13 ആയി ആര്‍ വാല്യു ഉയര്‍ന്നിരുന്നു. ഈ കണക്കില്‍ നിന്നാണ് ആര്‍ വാല്യു താഴ്ന്നത്.

ആര്‍ വാല്യു ഒരു ശതമാനത്തിലും താഴുന്നത് സൂചിപ്പിക്കുന്നത് കൊവിഡ് മഹാമാരി വിട്ടൊഴിയുന്നു എന്നതാണ്. നിലവില്‍ ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ്, മധ്യ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് പ്രതിദിന കൊവിഡ് കേസുകള്‍ ഉയര്‍ന്ന് നില്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ ആര്‍ വാല്യു രേഖപ്പെടുത്തിയിരിക്കുന്നത് മധ്യ പ്രദേശിലാണ്. 1.16 % ആണ് ഇവിടുത്തെ ആര്‍ വാല്യു. ഡല്‍ഹിയില്‍ 1.13 % ആണ് ആര്‍ വാല്യു.

Post a Comment

أحدث أقدم

Join Whatsapp

Advertisement