ഒരേ സ്കൂളിൽ പഠിച്ച നിവേദും, ജോൽസ്നയും എട്ടാം ക്ലാസ് മുതൽ പ്രണയത്തിലായിരുന്നു. പന്ത്രണ്ട് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. മരിക്കുന്നതിന്റെ തലേദിവസം പോലും ദമ്പതികൾ ഏറെ ആഹ്ലാദ ത്തോടെയാണ് കഴിഞ്ഞിരുന്നത്. ഭർത്താവിനെക്കുറിച്ചും ഭർതൃ മാതാപിതാക്കളെക്കുറിച്ചും ഏറെ സ്നേഹത്തോടെയാണ് ജോത്സന കുറിപ്പിൽ വിവരിക്കുന്നത്. കുട്ടി ഭക്ഷണം കഴിക്കാത്തതും കുട്ടിയുടെ ചെവി വേദനയും പ്രസരിപ്പില്ലായ്മയും ഉൾപ്പെടെ അസുഖങ്ങളും വിവരിക്കുന്ന കത്തിൽ താനും കുട്ടിയും പ്രിയ ഭർത്താവിന് ബാധ്യതയാകുമോ എന്ന ആശങ്കയും പങ്കു വയ്ക്കുന്നു.
ഭർത്താവിനോട് വേറെ വിവാഹം കഴിക്കാനുള്ള ഉപദേശവും നല്ലൊരു കുട്ടിയുണ്ടാകാനുള്ള ആശംസയും നേരുന്നുണ്ട്. പിഎസ്സ്സി പരീക്ഷക്ക് തയാറെടുക്കുന്ന ജോൽസന പരീക്ഷക്ക് പഠിക്കുന്ന ബുക്കിലാണ് ആത്മഹത്യാ കുറിപ്പ് തയാറാക്കിയത്.
ചൊക്ലി സിഐ ഷാജുവിന്റെ നേതൃത്വത്തിലു ള്ള പോലീസ് സംഘം നടത്തിയ പരിശോധനയി ലാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.

إرسال تعليق