മലയോര ഗ്രാമപഞ്ചായത്തുകളുടെ വികസന പ്രശ്നങ്ങളുടെ പരിഹാരത്തിനുള്ള ആദ്യപടിയായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മലയോര ഗ്രാമസഭ വിളിച്ചുചേര്‍ക്കുന്നു.13നു രാവിലെ 10.30 മുതല്‍ പയ്യാവൂര്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ പി.സന്തോഷ് കുമാര്‍ എംപി ഉദ്ഘാടനം ചെയ്യും.
പയ്യന്നൂര്‍, തളിപ്പറമ്ബ്, ഇരിക്കൂര്‍, കൂത്തുപറമ്ബ്, ഇരിട്ടി, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെയും ചെറുപുഴ, ചെങ്ങളായി, ചപ്പാരപ്പടവ്, നടുവില്‍, ഉദയഗിരി, ആലക്കോട്, എരുവേശി, പയ്യാവൂര്‍, പടിയൂര്‍, ഉളിക്കല്‍, ആറളം, അയ്യന്‍കുന്ന്, പായം, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍, മുഴക്കുന്ന്, കോളയാട്, പേരാവൂര്‍ തുടങ്ങിയ ഗ്രാമ പഞ്ചായത്തിലെയും എല്ലാ ജനപ്രതിനിധികളും പങ്കെടുക്കും.

Post a Comment