കൈരളി വോളി ഫെസ്റ്റ് ; മേയ് 17 മുതൽ 22 വരെ ഉളിക്കലിൽ


ഉളിക്കൽ: ഉളിക്കൽ കൈരളി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വോളി ഫെസ്റ്റ് 2022 ഉളിക്കൽ ശ്രീകൃഷ്ണ ഹോസ്പിറ്റലിന് സമീപം പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ മെയ് 17മുതൽ 22 വരെ നടക്കും. ജോസഫ് കുടക്കച്ചിറ മെമ്മോറിയാൽ
എവറോളിംഗ് ട്രോഫിക്കും, ക്യാഷ് അവാർഡിനും, റോയി മാളേക്കൽ മെമ്മോറിയൽ എവറോളിംഗ് ഷിൽഡിനും, ക്യാഷ് അവാർഡിനും വേണ്ടിയുള്ള ഉത്തര കേരള വോള ബോൾ ടൂർണമെന്റാണ് 17 മുതൽ ഉളിക്കല്ലിൽ നടത്തപെടുന്നത്. വോളി ഫെസ്റ്റിന്റെ ഭാഗമായുള്ള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഡോ. എം. പി. ചന്ദ്രാം ഗതൻ നിർവഹിച്ചു. ടൂർണമെന്റ് ഉദ്ഘാടനം മെയ് 17 നു 6 മണിക് ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സി. ഷാജി നിർവഹിക്കും. ഉദ്ഘാടന മത്സരത്തിൽ MRC ഊട്ടിയും, ടാസ്ക് മക്രരിയും തമ്മിൽ ഏറ്റു മുട്ടും. തുടർന്നുള്ള ദിവസങ്ങളിൽ ഡിവൈൻ എടൂർ, യുവധാര പട്ടാന്നൂർ, ജിമ്മി ജോർജ് അക്കാദമി പേരാവൂർ, TMTC സ്പോർട്സ് ഫൌണ്ടേഷൻ ആലക്കോട് എന്നി ടീമുകൾ പങ്കെടുക്കും ഫൈനൽ ദിവസമായ മെയ് 22നു വനിതാ വോളിബോൾ മത്സരവും ഉണ്ടായിരിക്കും. ഉളിക്കല്ലിൽ വച്ചു നടന്ന പത്ര സമ്മേളനത്തിൽ സി. പി. സായേഷ്, പി ജെ പ്രവീൺ, ജിൻസ് ഉളിക്കൽ, കണ്ടത്തികുടി ഷാജി, ബസന്ത് വാസ്തു, പി ജി. ഗിരീഷ്, കെ പി തോമസ് എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement