എസ്.എസ്.സി റിക്രൂട്ട്‌മെന്റ്: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ 2065 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജൂണ്‍ 13


സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 13 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്എസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ ssc.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. രാജ്യത്തുടനീളമുള്ള 2065 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നത്. മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളിലെ തസ്തികകളെക്കുറിച്ചും റിക്രൂട്ട്മെന്റ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചും ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ഉദ്യോഗാര്‍ത്ഥികള്‍ റീജിയണല്‍ ഓഫീസുകളുടെ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കേണ്ടതാണ്.

മെട്രിക്കുലേഷന്‍, ഹയര്‍സെക്കന്‍ഡറി, ബിരുദവും അതിനുമുകളിലും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതകളുള്ള ജോലികള്‍ക്കായി ഒബ്ജക്റ്റീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ അടങ്ങുന്ന മൂന്ന് വ്യത്യസ്ത കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകളിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 100 രൂപ പരീക്ഷാ ഫീസ് അടയ്ക്കേണ്ടതാണ്.

ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തീയതി ജൂണ്‍ 13.  ഓണ്‍ലൈന്‍ ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 15 ആണ്. ഓണ്‍ലൈന്‍ പേയ്മെന്റ് ഉള്‍പ്പെടെയുള്ള അപേക്ഷാ ഫോം തിരുത്തലിനുള്ള  തീയതി ജൂണ്‍20 മുതല്‍ 24 വരെയാണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement