തിരുവനന്തപുരം: താമസസ്ഥലം, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നു നിശ്ചിത അകലം പാലിക്കാതെ പ്രവർത്തിക്കുന്ന ഫാമുകൾക്കെതിരെ കർശന നടപടിക്ക് സർക്കാർ. കന്നുകാലി, ആട്, മുയൽ, കോഴി, പന്നി ഫാമുകൾക്കാണ് ഇതു ബാധകം. 2016 ഓഗസ്റ്റ് 31നു മലിനീകരണ നിയന്ത്രണ ബോർഡ് പുറപ്പെടുവിച്ച സർക്കുലറാണു കർശനമാക്കുന്നത്.
ബോർഡിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്നതും പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണി ഉയർത്തുന്നതുമായ എല്ലാത്തരം മൃഗഫാമുകളും അടച്ചുപൂട്ടാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. കൊല്ലം മേലില പഞ്ചായത്തിലെ ഉപാസന ഡെയറി ഫാം ഉടൻ അടച്ചുപൂട്ടാനും ഉത്തരവിട്ടിരുന്നു.
നിബന്ധനകൾ ഇങ്ങനെ
5 കന്നുകാലി (പശു, കാള, എരുമ), 20 ആട്, 26 മുയൽ, 100 കോഴി എന്നിവയിൽ താഴെ വളർത്തുന്നവർക്കു നിബന്ധനകൾ ബാധകമല്ല.
5 പന്നികളിൽ താഴെ വളർത്തുന്നവരെയും ഒഴിവാക്കി. എന്നാൽ, താമസസ്ഥലത്തുനിന്നു കുറഞ്ഞത് 100 മീറ്റർ അകലം ഉണ്ടായിരിക്കണം.
പുതുതായി ആരംഭിക്കുന്ന നായ ഫാമിൽ എണ്ണം സംബന്ധിച്ച നിബന്ധനകൾ ബാധകമല്ല. താമസസ്ഥലത്തുനിന്നു കുറഞ്ഞത് 25 മീറ്റർ അകലം ഉണ്ടാകണം.

Post a Comment