കൊതേരി എൽപി സ്കൂളിൽ മൾട്ടിപർപ്പസ് കോർട്ടിന്റെ നിർമാണ പ്രവൃത്തി കെ.കെ.ശൈലജ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു



മട്ടന്നൂർ: കൊതേരി എൽപി സ്കൂളിൽ മൾട്ടിപർപ്പസ് കോർട്ടിന്റെ നിർമാണ പ്രവൃത്തി ആരംഭിച്ചു. കെ.കെ.ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഠനത്തിനൊപ്പം കായിക പരിശീലനവും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾക്കായി മൾട്ടിപർപ്പസ് കോർട്ട് ഒരുക്കുന്നത്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഉപയോഗിക്കാവുന്ന വിധത്തിലാണ് സ്കൂൾ കോമ്പൗണ്ടിൽ കോർട്ട് ഒരുങ്ങുന്നത്. ഈ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ നിർമാണ പ്രവൃത്തി പൂർത്തീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം കെ.കെ.ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എല്ലാ സ്കൂളുകളിലും പശ്ചാത്തല സകര്യവും അക്കാദമിക് നിലവാരം മെച്ചപ്പെടുത്തി വരികയാണെന്ന് എംഎൽഎ പറഞ്ഞു. മാനേജർ ശുഹൈബ് കൊതേരി അധ്യക്ഷത വഹിച്ചു. സ്കൂൾ ട്രസ്റ്റ് ചെയർമാൻ പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ, പി.കെ. അബൂബക്കർ ഹാജി ബ്ലാത്തൂർ, പി.കെ.വനജ,സി.കെ. മനോജ്‌, ഉഷാ പാറക്കണ്ടി,എൻ. അബ്ദുൽജലീൽ, എം.പി. അബ്ദുൽ റഷീദ്, ഇ കെ ഗീത, പി.കെ. ബിന്ദു, ദേവദാസൻ,കെപി രമ്യ,എൻ.പി നൗഷീന,സി രജിഷ,പി.ആർ ജിസി, എം.സഹന തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement