മഹാത്മ എജ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റും, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയും കൊളവല്ലൂരിൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയം



മഹാത്മ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിൻറെയും, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് ശ്രദ്ധേയമായി. താഴെ കുന്നോത്തുപറമ്പിലെ കൊളവല്ലൂർ യു.പി. സ്കൂളിൽ നടന്ന ക്യാംപിൽ നിരവധിയാളുകൾ പങ്കെടുത്ത് പരിശോധന നടത്തി.
സ്പെഷ്യാലിറ്റി , സൂപ്പർ സെപ്ഷ്യാലിറ്റി വിഭാഗത്തിലെ പ്രഗത്ഭ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. രക്ത ഗ്രൂപ്പ് നിർണയം, പ്രമേഹ പരിശോധന, ബ്ലഡ് പ്രഷർ, ഇ.സി.ജി, അസ്ഥി ബലപരിശോധന എന്നിവ സൗജന്യമായിരുന്നു. തുടർ ചികിത്സ ആവശ്യമായവർക്ക് ഇന്ദിരാഗാന്ധി ആശുപത്രിയിൽ 10 ദിവസം വരെയുള്ള പരിശോധനയും സൗജന്യമായിരിക്കും.
പാനൂർ നഗരസഭാ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ഹാഷിം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ടി.കെ റഷീദ് അധ്യക്ഷനായി. ഇന്ദിരാഗാന്ധി ആശുപത്രി ചെയർമാൻ കെ.പി സാജു മുഖ്യാതിഥിയായി. വാർഡംഗങ്ങളായ പി. അദ്വൈത, കെ.സി ജിയേഷ്, പി.കെ മുഹമ്മദലി, കെ.കെ സനൂപ്, കമ്മിറ്റി ഭാരവാഹികളായ ടി.സി കുഞ്ഞിരാമൻ മാസ്റ്റർ, കെ.പി രാമചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.കൺവീനർ എം.എം സുനിൽ കുമാർ സ്വാഗതവും, കെ.സി ബിന്ദു നന്ദിയും പറഞ്ഞു. ഇന്ദിരാ ഗാന്ധി ആശുപത്രി പി.ആർ. ഒ, കെ.സജിത് കുമാർ , കെ.പി. കുമാരൻ , തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement