ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസറാകാം; 596 ഒഴിവുകൾ



ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ തസ്തികയിൽ 596 ഒഴിവ്. ഓൺലൈനായി മേയ് 10 വരെ അപേക്ഷിക്കാം.റഗുലർ, കരാർ നിയമനങ്ങളാണ്. ക്രെഡിറ്റ് ഓഫീസർ തസ്തികയിൽ മാത്രം 484 ഒഴിവുകളുണ്ട്.

റഗുലർ നിയമനം :

ക്രെഡിറ്റ് ഓഫീസർ (484 ഒഴിവ്), ക്രെഡിറ്റ് അനലിസ്റ്റ് (53), ഐടി ഓഫീസർ- ഡേറ്റ സെന്റർ (42), ടെക് അപ്രൈസൽ (9), ഇക്കണോമിസ്റ്റ് (2), സ്റ്റാറ്റിസ്റ്റിഷ്യൻ (2), റിസ്ക് മാനേജർ (2).

കരാർ നിയമനം :

സീനിയർ മാനേജർ -ഐ.ടി (23), മാനേജർ – ഐ.ടി (21), മാനേജർ ഐ.ടി, ഡേറ്റാ സെന്റർ (6), സീനിയർ മാനേജർ -ഐ.ടി, ഡേറ്റാ സെന്റർ (6), മാനേജർ നെറ്റ്വർക്ക് സെക്യൂരിറ്റി (5), മാനേജർ – നെറ്റ്വർക്ക് റൂട്ടിങ് ആൻഡ് സ്വിച്ചിങ് സ്പെഷലിസ്റ്റ് (10), മാനേജർ – എൻഡ്
പോയിന്റ്
സെക്യൂരിറ്റി (3), മാനേജർ – (ഡേറ്റാ – സെന്റർ)– സൊളാരിസ് യുണിക്സ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (2), മാനേജർ (ഡേറ്റാ സെന്റർ) – വിൻഡോസ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (3), മാനേജർ (ഡേറ്റാ സെന്റർ) – ക്ലൗഡ് വിർച്വലൈസേഷൻ (3), മാനേജർ (ഡേറ്റാ സെന്റർ) – സ്റ്റോറേജ് ആൻഡ് ബാക്കപ് ടെക്നോളജീസ് (3), മാനേജർ (ഡേറ്റാ സെന്റർ) നെറ്റ്വർക്ക് വിർച്വലൈസേഷൻ (4), മാനേജർ – ഡേറ്റാ ബേസ് എക്സ്പെർട് (5), മാനേജർ ടെക്നോളജി ആർക്കിടെക്ട് (2), മാനേജർ – ആപ്ലിക്കേഷൻ ആർക്കിടെക്ട് (2), ക്രെഡിറ്റ് ഓഫിസർ ഒഴികെയുള്ള തസ്തികകൾ എം.എം.ജി.എസ് 3, ngo.ngo..ogm³.-.2 വിഭാഗങ്ങളിൽ ഉൾപ്പെടുന്നതാണ്.

ജോലിപരിചയമുള്ളവർക്കാണ് അവസരം.ക്രെഡിറ്റ് ഓഫിസർ തസ്തിക ജെ.എം.ജി.എസ്-1
വിഭാഗത്തിലാണ്. ഏതെങ്കിലും വിഷയത്തിൽ 60 % മാർക്കോടെ ബിരുദവും ഫിനാൻസ്/ബാങ്കിങ് ആൻഡ് ഫിനാൻസ് സ്പെഷലൈസേഷനോടെ
എം.ബി.എ/പി.ജി.ഡി.ബി.എം/ പി.ജി.ഡി.എം/പി.ജി.ബി.എം/ പി.ജി.ഡി.ബി.എ അല്ലെങ്കിൽ കൊമേഴ്സ്/ സയൻസ്/ ഇക്കണോമിക്സ് പി.ജി ബിരുദമുള്ളവർക്കാണ് അവസരം. സി.എ/ഐ.സി.ഡബ്ല്യു.എ സി.എസ് യോഗ്യതക്കാർക്കും അപേക്ഷിക്കാം. കംപ്യൂട്ടർ കോഴ്സ് (3 മാസത്തെ സർട്ടിഫിക്കേഷൻ ഉള്ളവർ അല്ലെങ്കിൽ ബിരുദതലത്തിലോ പി.ജി തലത്തിലോ ഐ.ടി ഒരു വിഷയമായി പഠിച്ചവരാകണം അപേക്ഷകർ. പ്രായം 20-30 നും മധ്യേ. സംവരണ വിഭാഗത്തിന് ഇളവ് ലഭിക്കും.
ഓൺലൈൻ ടെസ്റ്റ്, ജി.ഡി, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രമുണ്ട്.

Post a Comment

أحدث أقدم

Join Whatsapp

Advertisement