പായം പഞ്ചായത്തിൽ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പരിശോധന



ഇരിട്ടി: പായം പഞ്ചായത്തിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും  ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി. ഇരിട്ടി - കുടക് അന്തർ സംസ്ഥാന പാത കടന്നുപോകുന്ന പായം പഞ്ചായത്തിൽ പെട്ട കൂട്ടുപുഴ, വളവുപാറ, കിളിയന്തറ മേഖലകളിലെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, തട്ടുകടകൾ, ഷവർമ്മ സെന്ററുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. പായം പഞ്ചായത്തിലെയും  വള്ളിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വൃത്തിഹീനമായ നിലയിൽ പ്രവർത്തിച്ച 3 കടകൾക്ക് നോട്ടീസ് നൽകി. ലൈസൻസില്ലാതെ പ്രവർത്തിച്ചു വരുന്ന ഒരു തട്ടുകട അടച്ചുപൂട്ടാനും നോട്ടീസ് നൽകിയിട്ടുണ്ട്.  ഹെൽത്ത് ഇൻസ്പെക്ടർ മോഹൻദാസ്, ജെ എച്ച് ഐ മാരായ മുഹമ്മദ് സലീം, മനോജ് ജേക്കബ്, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ലതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Post a Comment

أحدث أقدم

Join Whatsapp

Advertisement