ഇരിട്ടി: ഇരട്ടി ടൗൺ മേഖലയിലെ പുഴയോരങ്ങൾ നഗരസഭ ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടേയും സന്നദ്ധ പ്രവർത്തകരുടേയും നേതൃത്വത്തിൽ സന്ദർശിച്ചു. തെളിനീര് ഒഴുകും നവകേരളം പദ്ധതിയുടെ ഭാഗമായാണ് പുഴക്കരയിലൂടെ ശുചീകരണ പ്രവർത്തികൾക്ക് മുന്നോടിയായുള്ള പരിശോധന നടത്തിയത്.
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പുഴയിലേക്ക് മലിന ജലം ഒഴുക്കി വിടുന്നതും മാലിന്യം തള്ളുന്നതും ഉൾപ്പെടെ പരിശോധന നടത്തി. വട്ട തോണിയിലൂടെ സഞ്ചരിച്ചും പരിശോധന നടത്തി. വരും ദിവസങ്ങളിൽ പരിശോധനക്കൊപ്പം ശുചീകരണ പ്രവർത്തികൾ ഉൾപ്പെടെ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്. നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, കൗൺസിലർമാരായ കെ. സുരേഷ്, എ. കെ. രവീന്ദ്രൻ, കെ. സോയ, വി. പി. അബ്ദുൽ റഷീദ്, കെ. നന്ദനൻ, പി. രഘു, കെ. വി. ശ്രീജ, പി.പി. ജയലക്ഷ്മി, ശാന്തിനി, വി. ശശി, സമീർ പുന്നാട്, പി. ഫൈസൽ തുടങ്ങിയവരും ഹെൽത്ത് ഇൻസ്പെക്ടർ കെ. കുഞ്ഞിരാമൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അജയൻ എന്നിവരും സന്നദ്ധ സംഘടനകളിലെ പ്രവർത്തകരും പരിശോധനയിൽ പങ്കുചേർന്നു. ഇരിട്ടി പുതിയ സ്റ്റാൻഡിലും പഴയ ബസ് സ്റ്റാൻഡ്നും ഇടയിലുള്ള പഴശ്ശി പദ്ധതി പ്രദേശത്തെ മാലിന്യം തള്ളുന്നത് അതീവ ഗൗരവത്തോടെയാണ് നഗരസഭ കാണുന്നത്. ഇത് തടയുവാൻ ഉള്ള നടപടി ദ്രുതഗതിയിൽ നടത്താനാണ് തീരുമാനം.

Post a Comment