കോർപ്പറേഷൻ ആരോഗ്യ വിഭാഗം വിവിധ ഹോട്ടലുകളിലും റസ്റ്റോറന്റ് കളിലും നടത്തിയ റെയ്ഡിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്ത തുമായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.
കണ്ണൂർ സിറ്റി മേഖലയിലെ ഹോട്ടൽ അജ്മീർ ഫലാഫിൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഇറച്ചി, ഷവർമയുടെ ബാക്കിയായ ഇറച്ചി എന്നിവ പിടിച്ചെടുത്തത്.
പ്രസ്തുത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
റെയ്ഡിന് കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എം.പി രാജേഷ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രേമേരാജൻ, സിദ്ധീഖ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഉദയ കുമാർ, ഹംസ, ലിജിന എന്നിവർ പങ്കെടുത്തു.

إرسال تعليق