വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിന് നൽകിയ അവകാശ രേഖ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. കോൺട്രാക്ടേഴ്സ് ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഗവ. കരാറുകാർ ഇന്ന് പണിമുടക്കി കണ്ണൂർ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി.
സ്റ്റേഡിയം കോർണറിൽ നിന്നാരംഭിച്ച മാർച്ച് താലൂക്ക് ഓഫീസ്, കാൽടെക്സ് വഴി കളക്ടറേറ്റിന് മുന്നിൽ സമാപിച്ചു.
ഭാരവാഹികളായ പി വി കൃഷ്ണൻ, സി അബ്ദുൽ കരീം, പി.ഐ രാജീവ്, സുനിൽ പോള, ഒ.സി ഉല്ലാസൻ നേതൃത്വം നൽകി. 21 ഇന അവകാശ രേഖയാണ് ഗവ. കരാറുകാർ സർക്കാറിന് സമർപ്പിച്ചിട്ടുള്ളത്.
മന്ത്രിമാരുടെ ശ്രദ്ധയിൽ കാരാറുകാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഉന്നയിക്കുകയും അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നുവെങ്കിലും ഉദ്യോഗസ്ഥർ ഇതൊക്കെ അട്ടിമറിക്കുകയാണ്.
വിപണി വില മാറുന്നതിനനുസരിച്ച് കരാർ തുകകളും മാറ്റുന്ന വിലവ്യതിയാന വ്യവസ്ഥ എല്ലാ കരാറുകളിലും മുൻകാല പ്രാബല്യത്തോടെ ഏർപ്പെടുത്തണമെന്നും കരാറുകാർ ആവശ്യപ്പെട്ടു

إرسال تعليق