അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജീവിത സുരക്ഷയ്‌ക്കായി ‘വ്യാപാരി മിത്ര’ പദ്ധതിയുമായി വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി.
പദ്ധതി മെയ് ഒന്നിന് രാവിലെ 10.30ന് കണ്ണൂർ ചേമ്പർ ഹാളിൽ മുൻ വ്യവസായ മന്ത്രി ഇ പി ജയരാജൻ മലബാർ ചേമ്പർ ഓഫ് കോമേർസ് മുൻ പ്രസിഡന്റ് വിനോദ് നാരായണന് ആദ്യ അംഗത്വനൽകി ഉദ്‌ഘാടനം ചെയ്തു.
സമിതി ജില്ലാ സിക്രട്ടറി പിഎം സുഗുണൻ സ്വാഗതം പറഞ്ഞു വി ഗോപിനാഥ് അധ്യക്ഷനായി.സമിതി സംസ്ഥാന പ്രസിഡന്റ് vkc മമ്മദ്കോയ,ട്രഷറർ s ദിനേശ്,പിവി ഗോപിനാഥ്,സികെ വിജയൻ,കെ പങ്കജവല്ലി എം എ ഹമീദ്ഹാജി,കെവി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
മരണപ്പെട്ട വ്യാപാരികളുടെ കുടുംബത്തിന് മരണാനന്തര സഹായം, അംഗങ്ങൾക്ക് ചികിത്സ സഹായം,തീപിടിത്തമുണ്ടാകുന്ന കടകൾ, പ്രകൃതി ദുരത്തിൽ നാശമുണ്ടാകുന്ന കടകൾ എന്നിവയ്‌ക്ക് ധന സഹായം എന്നിങ്ങനെ വിപുലമായാ പദ്ധതിയാണ് വ്യാപാരി മിത്ര.
വ്യാപാരി മരിച്ചാൽ കുടുംബങ്ങൾക്ക് ഈ വർഷം മൂന്ന് ലക്ഷം രൂപ സഹായം നൽകും. അടുത്ത വർഷം മുതൽ ട്രസ്റ്റിൽ അംഗങ്ങളുടെ വർധവിനനുസരിച്ചു തുക വർധിക്കും.
തുക 10 ലക്ഷം വരെയായി വർധിപ്പിക്കും.
അംഗത്വ ഫീസ് 1000 രൂപ. വ്യാപാരി മരിച്ചാൽ ധനസഹായം നൽകാൻ മറ്റു വ്യാപാരികളിൽ നിന്ന് 100 രൂപ വീതം ശേഖരിക്കും. ഭാവിയിൽ ഉത്തര കേരളത്തിലും മംഗളൂരുവിലുമുള്ള പ്രധാന ആശുപത്രികളിൽ ചികിത്സാ ചെലവിൽ ഇളവ്, നേത്ര-ദന്തരോഗ ആശുപത്രികളിൽ ചികിത്സാ ഇളവ്, അപകട ഇൻഷുറൻസ്, വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ, പെൺമക്കൾക്കുള്ള വിവാഹ ധനസഹായം തുടങ്ങിവയ്‌ക്കുള്ള പദ്ധതികളും ആവിഷ്‌കരിക്കും.
സമിതി ചാരിറ്റബിൾ ട്രസ്‌റ്റിനാണ് പദ്ധതി നടത്തിപ്പ് ചുമതല. സമിതി അംഗമായ 18 വയസ്സ് പൂർത്തിയായ 65 വയസുവരെയുള്ള ഏതൊരാൾക്കും പദ്ധതിയിൽ ചേരാം. 65 കഴിഞ്ഞവർക്ക് ഈ വർഷം നിബന്ധനകൾക്ക് വിധേയമായി ചേരാം. ഒരു വർഷത്തിന് ശേഷം ചികിത്സാ ഫണ്ട് ലഭിക്കും.
2022 മെയ്,ജൂൺ,ജൂലൈ എന്നി മൂന്ന് മാസങ്ങൾ കൊണ്ട് പദ്ധതിയിൽ ആളുകളെ ചേർത്ത് ആഗസ്ത് മുതൽ പദ്ധതി പ്രാബല്യത്തിൽ വരും.
ജില്ലയിലെ സമിതി അംഗങ്ങളായ മുഴുവൻ വ്യാപാരി വ്യവസായികളും ഈ കാലയളവിൽ പദ്ധതിയിൽ അംഗത്വമെടുക്കണമെന്നും,സമിതിയിൽ അഗ്വതം ഇല്ലാത്ത വ്യപാരി വ്യവസായികൾക്ക് സമിതി മെമ്പർഷിപ്പ് എടുത്തു വ്യാപാരിമിത്രയിൽ അംഗമാകാം.

إرسال تعليق