യു.എ.ഇ പ്രസിഡൻ്റിൻ്റെ നിര്യാണം; രാജ്യത്ത് ഇന്ന് ദുഃഖാചരണം




യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ഇന്ത്യയിൽ ശനിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. ഖലീഫ ബിൻ സായിദ് അൽ നഹ്യാനോടുള്ള ആദരസൂചകമായി രാജ്യത്തുടനീളം ഒരുദിവസത്തെ ദുഃഖാചരണം നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് യുഎഇ പ്രസിഡൻറും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ (73) അന്തരിച്ചത്. യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻറെ മകനും യുഎഇയുടെ രണ്ടാമത്തെ പ്രസിഡൻറുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻറെ മരണവാർത്ത പ്രസിഡൻഷ്യൽ കാര്യമന്ത്രാലയമാണ് അറിയിച്ചത്. 2004 മുതൽ 18 വർഷമായി യുഎഇയുടെ വികസനനയം രൂപീകരിക്കുന്നതിന് നേതൃത്വം വഹിച്ച ഭരണാധികാരിയാണ് കടന്നുപോയത്.

ഏഴുവർഷത്തിലധികമായി അനാരോഗ്യം കാരണം പൊതുപരിപാടികളിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു. അബുദാബി കിരീടാവകാശിയായിരുന്ന ഷെയ്ഖ് ഖലീഫ 2004 നവംബർ മൂന്നിനു ഷെയ്ഖ് സായിദിൻറെ മരണത്തെതുടർന്നാണ് യുഎഇ പ്രസിഡൻറും അബുദാബി ഭരണാധികാരിയുമായി ചുമതലയേറ്റത്. അബുദാബിയിലെ ഫെഡറൽ ഗവൺമെൻറിൻറെ ബൃഹത്തായ പുനഃക്രമീകരണത്തിന് ഷെയ്ഖ് ഖലീഫ നേതൃത്വം നൽകി. രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളോടും സ്വദേശികളോടും സഹിഷ്ണുതയിലൂന്നിയ സമീപനമാണ് ഷെയ്ഖ് ഖലീഫ കാത്തുസൂക്ഷിച്ചത്.


Post a Comment

أحدث أقدم

Join Whatsapp

Advertisement