തമിഴ്‌നാട്ടില്‍ ഷവര്‍മ നിരോധിക്കാന്‍ നീക്കം; പരിശോധന തുടരുന്നു



ഷവര്‍മ കഴിച്ച മൂന്ന് കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റ് സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഷവര്‍മ നിരോധനം ആലോചനയിലുണ്ടെന്ന് ആരോഗ്യമന്ത്രി എം.എ സുബ്രഹ്മണ്യം. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ നിരവധി കടകളില്‍ കേടുവന്ന കോഴിയിറച്ചി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് തമിഴ്‌നാട്ടില്‍ ഷവര്‍മക്ക് നിരോധനമേര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.''അയല്‍സംസ്ഥാനമായ കേരളത്തില്‍ ഷവര്‍മ കഴിച്ച് ഒരു വിദ്യാര്‍ഥിനി മരിച്ചു. പാശ്ചാത്യരാജ്യങ്ങളിലെ ഭക്ഷണമാണ് ഷവര്‍മ. അവിടത്തെ കാലാവസ്ഥയുടെ പ്രത്യേകത കാരണം ഇറച്ചിക്ക് കേടുവരാറില്ല. എന്നാല്‍ നമ്മുടെ രാജ്യത്ത് കൂടുതല്‍ സമയം ഇവ കേടുകൂടാതെ സൂക്ഷിക്കാനാവില്ല. തദ്ദേശീയമായ ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്.''-മന്ത്രി പറഞ്ഞു.

Post a Comment

أحدث أقدم

Join Whatsapp

Advertisement