മെയ് മാസം 14 മുതൽ 22 വരെ ഫ്രാൻസിൽ വെച്ച് നടക്കുന്ന വേൾഡ് സ്കൂൾ ഗെയിംസിൽ റഫറിയായി തോട്ടട എസ്. എൻ. ട്രസ്റ്റ് സ്കൂളിലെ കായിക അദ്ധ്യാപകനും വോളി ബോൾ ഇന്റർനാഷനൽ റഫറിയുമായ ശ്രീ.ടി.വി. അരുണാചലത്തെ തിരഞ്ഞെടുത്തു. ടി.വി. അരുണാചലം ഇന്ത്യയിലും വിദേശത്തുമായി വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പ്, സാഫ് ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ് തുടങ്ങി നിരവധി ദേശീയ അന്തർദേശീയ മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. കണ്ണൂർ മുണ്ടേരി സ്വദേശിയായ അരുണാചലം മുൻ മദ്രാസ് സംസ്ഥാന വോളിബോൾ താരം പരേതനായ പി.കെ.ബാലകൃഷ്ണ കുറുപ്പിന്റെയും ടി.വി. ഗൗരി ടീച്ചറുടെയും മകനാണ്. ഭാര്യ രമണി, മക്കൾ ആര്യ, അലോക്.

إرسال تعليق