വിമാന ടിക്കറ്റ് വർദ്ധനവിൽ പ്രതിഷേധവുമായി പ്രവാസികൾ


പെരുന്നാൾ അവധി ആഘോഷിച്ച് തിരിച്ച് ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ യാത്ര പ്ലാൻ ക്രമീകരിക്കുന്ന പ്രവാസികളെ പ്രതിസന്ധിയിലാക്കി വിമാന ടിക്കറ്റ് വർദ്ധന. ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ ടിക്കറ്റ് നിരക്കും കൂടിയെങ്കിലും ദുബായ്, ഷാർജ, അബുദാബി സെക്ടറിൽ ആണ് ടിക്കറ്റ് നിരക്ക് 2 മുതൽ 4 ഇരട്ടി വരെ കൂടിയത്. മേയ് 8 ന് കണ്ണൂർ-ദുബായ് സെക്ടറിൽ നേരിട്ടുള്ള സർവീസിന് 40, 000 രൂപയ്ക്ക് മുകളിൽ തുക നൽകണം. അബുദാബിയിലേക്ക് 39, 000 രൂപയ്ക്ക് മുകളിലും ഷാർജയിൽ 26, 000 രൂപയ്ക്ക് മുകളിലും ആണ് 8ന് നൽകേണ്ട തുക. മേയ് 4 മുതൽ 10 വരെയാണു വിമാന കമ്പനികൾ ഉയർന്ന തുക ഈടാക്കുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement