പാരലൽ കോളജ് അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ


പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ പോക്സോ വകുപ്പ് പ്രകാരം പാരലൽ കോളജ് അധ്യാപകൻ അറസ്റ്റിൽ. അധ്യാപകൻ കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്നാണ് മാതാവിന്റെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് വെള്ളൂർ കോടഞ്ചേരി സ്വദേശി പാറോള്ളതിൽ ബാബുവിനെയാണ് (55) നാദാപുരം പൊലീസ് അറസ്റ്റ് ചെയ്‌തത്. സംഭവത്തിന് പിന്നാലെ ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ നിലയിൽ കണ്ടെത്തിയ പാരലൽ കോളജ് അധ്യാപകൻ ബാബുവിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. ബാബുവിൻറെ നേതൃത്വത്തിൽ ഒരു മാസം മുമ്പാണ് പാരലൽ കോളജ് ആരംഭിക്കുന്നത്. ബാബു അറസ്റ്റിലായതിന് പിന്നാലെ പാരലൽ കോളജ് അടിച്ച് തകർത്ത് തീവെച്ച നിലയിൽ കണ്ടെത്തി. കോളജ് അടിച്ച് തകർത്ത കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Post a Comment

أحدث أقدم

Join Whatsapp

Advertisement