അഴീക്കോട്: അഴീക്കൽ തുറമുഖത്ത് തൊഴിലധിഷ്ഠിത മാരിടൈം കോഴ്സുകൾ ഇന്ന് ആരംഭിച്ചു. നേരത്തെ കെ.വി സുമേഷ് MLA യും മാരിടൈം ബോർഡ് ചെയർമാൻ ഉൾപ്പെടെയുള്ളവരും ചേർന്ന് കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള കൂടിയാലോചനകൾ നടത്തിയിരുന്നു.
ലാസ്കർ കോഴ്സ് ആണ് ആദ്യം ഘട്ടത്തിൽ ആരംഭിച്ചത്. ഉൾനാടൻ ജലയാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ലാസ്‌കർ ലൈസൻസ് നേടുന്നതിനുള്ള 4 ദിവസം നീണ്ടു നിൽക്കുന്ന പരിശീലന കോഴ്സാണിത്. 26 വിദ്യാർത്ഥികൾക്കാണ് ആദ്യ ബാച്ചിൽ പരിശീലനം നൽകുന്നത്. ആദ്യമായിട്ടാണ് അഴീക്കൽ തുറമുഖത്ത് മാരിടൈം കോഴ്സുകൾ ആരംഭിക്കുന്നത്.
കൊടുങ്ങല്ലൂരിലെ മാരിടൈം അക്കാദമിയിൽ പഠിപ്പിക്കുന്ന മറ്റു കോഴ്സുകളായ ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ്, സെക്കന്റ് ക്ലാസ് മാസ്റ്റേഴ്സ്, എൻജിനീയർ, സെക്കന്റ് ക്ലാസ് എൻജിൻ ഡ്രൈവർ എന്നീ കോഴ്സുകളും ഭാവിയിൽ അഴീക്കൽ തുറമുഖത്ത് ആരംഭിക്കാനാവശ്യമായ ഇടപെടൽ നടത്തുമെന്ന് ക്ലാസ് സന്ദർശിച്ച് കെ വി സുമേഷ് MLA പറഞ്ഞു.
ഇന്ത്യൻ മാരിടൈം സർവകലാശാലയുടെ അംഗീകാരത്തോടെ ബിരുദ, ബിരുദാനന്തര കോഴ്സുകളും ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്സുകളും ആരംഭിക്കുമെന്ന് കഴിഞ്ഞ ഡിസംബറിൽ മാരിടൈം ബോർഡ് പ്രഖ്യാപിച്ചിരുന്നു. കെ.വി സുമേഷ് എം.എൽ.എ, അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ്, അഴീക്കൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ പ്രദീഷ് നായർ എസ്.പി.സി അജിനേഷ്, ക്യാപ്റ്റൻ അരുൺ കുമാർ എന്നിവരുമുണ്ടായിരുന്നു.

إرسال تعليق