ട്രാക്റ്ററിന്റെ താക്കോല്‍ കൈമാറി



കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി അഴീക്കോട് കാര്‍ഷിക കര്‍മ്മ സേനയ്ക്ക് നല്‍കുന്ന ട്രാക്ടറിന്റെ താക്കോല്‍ കൈമാറ്റം അഡ്വ പി സന്തോഷ് കുമാര്‍ എം പി നിര്‍വഹിച്ചു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ കര്‍മ്മ സേന ഭാരവാഹികള്‍ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്. കെ സി ജിഷ അധ്യക്ഷത വഹിച്ചു. പത്ത് ലക്ഷം രൂപയോളം ചെലവിലാണ് ട്രാക്ടര്‍ ലഭ്യമാക്കിയത്. ഇതില്‍ 6 ലക്ഷം രൂപ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തും 3 ലക്ഷം രൂപ അഴീക്കോട് ഗ്രാമപഞ്ചായത്തും നല്‍കി. 92000 രൂപ ഗുണഭോക്തൃ വിഹിതമായി ലഭ്യമാക്കി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുള്‍ നിസാര്‍വായിപ്പറമ്പ്, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, വളപട്ടണം ഗ്രാമ പഞ്ചായത്ത് പ്രസിണ്ട് പി പി ഷമീമ, ബോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ പി വി അജിത, പി പ്രസീത, സ്ഥിരം സമിതി ചെയര്‍മാന്‍ കെ വി സതീശന്‍, ബ്ലോക്ക് പഞ്ചായത്തംഗം പി ഒ ചന്ദ്രമോഹനന്‍, ബിഡിഒ എം ഉല്ലാസ് എന്നിവര്‍ പങ്കെടുത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement