കെ.എസ്.ആർ.ടി.സി.യിലെ ശമ്പളവിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്ക് ഒഴിവാക്കാൻ മന്ത്രി ആന്റണി രാജു വ്യാഴാഴ്ച ഉച്ചയ്ക്ക് സംഘടനകളുമായി ചർച്ച നടത്തും. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് അസോസിയേഷൻ, ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ, കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘ് എന്നിവയുടെ പ്രതിനിധികളാണ് ചർച്ചയ്ക്കുള്ളത്.
ഇതിൽ ടി.ഡി.എഫും ബി.എം.എസും വെള്ളിയാഴ്ച സൂചനാ പണിമുടക്കിന് നോട്ടീസ് നൽകിയിട്ടുണ്ട്

إرسال تعليق