പയ്യന്നൂർ: കഞ്ചാവു ശേഖരവും ലഹരിമരുന്നായ ഹെറോയിനുമായി മയക്കു മരുന്ന് ശൃംഖലയിലെ രണ്ടു കുടിയേറ്റ തൊഴിലാളി കളെ എക്സൈസ് സംഘം പിടികൂടി. ഒരു കിലോ 150 ഗ്രാം കഞ്ചാവു ശേഖരവുമായി പശ്ചിമ ബംഗാൾ മുർഷിദബാദ് മഹേഷേലി സ്വദേശി അലമ്ഗീർ ( 32), മുന്ന് ഗ്രാം ഹെറോയിനും 20 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സുട്ടി സ്വദേശി മസുംരാണ (22) എന്നിവരെയാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ.വൈശാഖും സംഘവും അറസ്റ്റു ചെയ്തത്.പെരുമ്പ കോറോം റോഡിൽ വെച്ചാണ് ഇരുവരും എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്.
അന്തർ സംസ്ഥാന മയക്കു മരുന്ന് കടത്തിലെ പ്രധാന കണ്ണികളാണ് എക്സൈസ് പിടിയിലായത്.
എക്‌സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ പി.വി. ശ്രീനിവാസൻ ,മനോജ് വി, സിവിൽ എക്‌സൈസ് ഓഫീസർ മാരായ മനോജ് കെ ടി എൻ,വിജിത് ടി.വി സനേഷ്, എക്സൈസ് സൈബർ സെല്ലിലെസനലേഷ് എന്നിവരും ഉണ്ടായിരുന്നു.

إرسال تعليق