ഒരാഴ്ചയ്ക്കിടെ രണ്ട് ജീവൻ, നഷ്ടമായത് വീടിന്റെ അത്താണി; കിണറ്റിലിറങ്ങുമ്പോൾ കരുതൽ വേണം




കൊല്ലം: ഞെട്ടലോടെയാണ് കൊട്ടിയം തഴുത്തലയില്‍ തൊടിയും മണ്ണും ഇടിഞ്ഞുവീണ് തൊഴിലാളി കിണറ്റില്‍പ്പെട്ട വാര്‍ത്ത നാട് കേട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ തഴുത്തല രണ്ടാംവാര്‍ഡിലെ പുഞ്ചിരിച്ചിറയില്‍, അറുപതടിയിലേറെ ആഴമുള്ള കിണര്‍ വൃത്തിയാക്കി തൊടിയിറക്കുന്നതിനിടെയാണ് തൊഴിലാളിയായ സുധീര്‍ തൊടികള്‍ ഇടിഞ്ഞുവീണ് ഉള്ളില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും സുധീറിനെ രക്ഷിക്കാനായില്ല. 24 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.

ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് സമാനമായ സംഭവം ജില്ലയിലുണ്ടാാകുന്നത്. 11 കിലോമീറ്റര്‍ മാത്രമകലെ വെള്ളിമണിലാണ് ഈമാസം നാലിന് ഇരുമ്പനങ്ങാട് കൊച്ചുതുണ്ടില്‍വീട്ടില്‍ ഗിരീഷ്‌കുമാര്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടത്തിനിരയായത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് കിണര്‍ വൃത്തിയാക്കി തിരിച്ചുകയറവേ മണ്ണിടിഞ്ഞ് ഗിരീഷ് കിണറ്റിലകപ്പെട്ടത്. കിണറ്റിലെ വെള്ളംവറ്റിച്ച് അടിഭാഗം വൃത്തിയാക്കി തിരികെക്കയറുന്നതിനിടെയായിരുന്നു അപകടം.


Post a Comment

أحدث أقدم

Join Whatsapp

Advertisement