മത്സ്യ കൃഷി നശിപ്പിച്ച സംഭവത്തിൽ പ്രതിയെ പിടികൂടി



തലശ്ശേരി : മത്സ്യ കൃഷി നശിപ്പിച്ച സംഭവത്തിൽ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ്
പിടികൂടി. കോടിയേരി കുറ്റിവയൽ താഴെ രോഹിത് സി.കെ എന്നയാളുടെ മത്സ്യ കൃഷി നടത്തുന്ന സ്ഥലത്ത് രാത്രിയിൽ അതിക്രമിച്ചു കയറി അര ലക്ഷം രൂപയോളം വരുന്ന മത്സ്യം നശിപ്പിക്കുകയും മോട്ടോർ അടക്കം മോഷ്ടിക്കുകയും ചെയ്ത
പരാതിയിൽ യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ ന്യൂമാഹി പോലീസ് പിടികൂടിയത്.
മാടപ്പീടിക ചേട്ടിന്റവിടെ വീട്ടിൽ വിശാഖിനെ ആണ് ന്യൂ മാഹി എസ് ഐ ടി എം വിപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മോഷണത്തിന് മുമ്പ് പ്രതി സിസിടിവി തല്ലിത്തകർത്തിരുന്നു. തുടർന്ന് കുളത്തിലേക്കുള്ള ഓക്സിജൻ പവർ ഓഫ് ആക്കിയതിനാൽ മീനുകൾ മുഴുവൻ ചത്ത് പൊങ്ങി. എസ് എച്ച് ഒ ലതീഷിൻ്റെ നിർദ്ദേശത്തെത്തുടർന്ന് എസ് ഐ വിപിൻ, എ എസ് ഐ രാജീവൻ, സി പി ഒ രാഹുൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൂടുതൽ അന്വേഷണം നടത്തി പുലർച്ചെ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രദേശത്തെ സാമൂഹ്യവിരുദ്ധർ ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് പട്രോളിങ് മറ്റും ശക്തമാക്കുമെന്നും ന്യൂ മാഹി എസ് ഐ ടിഎം വിപിൻ അറിയിച്ചു. അതിന്റെ ഭാഗമായി അൻപതിലധികം പുതിയ സിസിടിവി കൾ സ്റ്റേഷൻ പരിധിയിൽ സ്ഥാപിച്ചു വരികയാണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement