ചൊക്ലിയിൽ അമ്മയും, ആറു മാസം പ്രായമായ കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ



കീർത്തിക്കോട്ട് കുനിയിൽ ജോസ്‌ന (25), ആറു മാസം പ്രായമുള്ള മകൻ ദ്രുവിൻ എന്നിവരാണ് മരിച്ചത്. വീടിനടുത്തുള്ള ആൾതാമസമില്ലാത്ത പറമ്പിലെ കിണറ്റിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. രാവില ഇരുവരെയും കാണാത്തതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. ഇലക്ട്രീഷ്യനായ നിവേദിൻ്റെ ഭാര്യയാണ് ജോസ്ന. ചൊക്ലി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement