സൗജന്യമായി പെരുന്നാൾ സദ്യ നൽകി ചമ്പാട് ബ്രദേഴ്സ് വാട്സ്ആപ് കൂട്ടായ്മയും, താഴെ ചമ്പാട്ടെ ജനകീയ ഹോട്ടൽ കഫേ ശ്രീയും



പെരുന്നാൾ ദിനത്തിൽ സൗജന്യമായി 250 ഓളം പേർക്കാണ് ഭക്ഷണം നൽകിയത്.

പെരുന്നാൾ ദിനത്തിൽ ജോലിക്കെത്തിയ തൊഴിലാളികൾ ഉൾപ്പടെയുള്ളവർക്കാണ് പെരുന്നാൾ സദ്യ നൽകിയത്. ചോറിന് പുറമെ സാമ്പാർ, മത്സ്യം, അച്ചാർ, ഉപ്പേരി, പച്ചടി, പപ്പടം, കൂട്ടുകറി, പായസം തുടങ്ങിയ വിഭവങ്ങളോട് കൂടിയ സദ്യയാണ് നൽകിയത്. ജാതിയുടെയും മതത്തിൻ്റെയും പേരിൽ മനുഷ്യർ തമ്മിൽ തല്ലുന്ന ഈ കാലത്ത് മാതൃകാപരമായ പ്രവർത്തനമാണ് ചമ്പാട് ബ്രദേഴ്സും, കഫേ ശ്രീയും പെരുന്നാൾ ദിനത്തിൽ നടപ്പാക്കിയതെന്ന് പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ പറഞ്ഞു. ചമ്പാട് ബ്രദേഴ്സ് ഭാരവാഹി കെ.പി സലാം, കഫേ ശ്രീ ഭാരവാഹികളായ പി. രജിത്ത് കുമാർ, കെ. ചിത്ര എന്നിവർ നേതൃത്വം നൽകി. 20 രൂപയ്ക്ക് ഊൺ ലഭിക്കുമെന്നതിനാൽ തന്നെ ജനകീയ ഹോട്ടലായ കഫേ ശ്രീയെ തേടിയെത്തുന്നവരും ഏറെയാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement