വിശ്രമിക്കാറായിട്ടില്ല'; മൂന്നാം തവണയും പ്രധാനമന്ത്രി സ്ഥാനത്തേക്കെന്ന സൂചന നൽകി മോദി




ഗാന്ധിന​ഗർ: അടുത്ത വട്ടവും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാല് ​ഗവൺമെന്റ് പദ്ധതികളുടെ ​ഗുണഭോക്താക്കൾ ഒത്തുചേർന്ന ബറൂച്ചിലെ പൊതു ചടങ്ങിൽ വെർച്വലായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഒരു മുതിർന്ന പ്രതിപക്ഷ നേതാവ് തന്നോട് ചോദിച്ച ചോദ്യത്തെ പറ്റി പരാമർശിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.'ഒരിക്കൽ ഞാൻ ഒരു നേതാവിനെ കണ്ടു. അദ്ദേഹം വളരെ മുതിർന്ന നേതാവാണ്. ഒരു രാഷ്ട്രീയ എതിരാളിയാണ്. പക്ഷെ ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ചില പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയായിരുന്നു അദ്ദേഹം വന്നത്. മോദിജി രാജ്യം നിങ്ങളെ രണ്ട് തവണ പ്രധാനമന്ത്രിയാക്കി. ഇനി എന്താണ് നിങ്ങൾക്ക് ചെയ്യാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു. രണ്ട് തവണ പ്രധാനമന്ത്രിയാവുന്നത് വലിയ നേട്ടമായാണ് അദ്ദേഹം കരുതിയത്,' മോദി പറഞ്ഞു.

മോദി ഉണ്ടായത് മറ്റൊന്നിൽ നിന്നാണെന്ന് അദ്ദേഹത്തിനറിയില്ല. തന്നെ രൂപപ്പെടുത്തിയത് ​ഗുജറാത്തിന്റെ മണ്ണാണ്. എനിക്ക് വിശ്രമിക്കാറായിട്ടില്ല. സംഭവിച്ചതെല്ലാം നല്ലതിനാണെന്ന് വിചാരിക്കുക. എന്റെ ലക്ഷ്യം പരിപൂർണതയാണ്. നിങ്ങളുടെ ലക്ഷ്യങ്ങൾ 100 ശതമാനവും നേടുക. സർക്കാർ സംവിധാനത്തെ ശീലമാക്കുക, പൗരൻമാരിൽ വിശ്വാസം സൃഷ്ടിക്കുക,' മോദി പറഞ്ഞു.2014 ൽ പ്രധാനമന്ത്രിയായി ചുമതലയേൽക്കുമ്പോൾ രാജ്യത്തെ ജനങ്ങൾക്ക് ഇലക്ട്രിസിറ്റി, ശൗചാലയം, ബാങ്ക് അക്കൗണ്ടുകൾ, വാക്സിനേഷൻ എന്നിവ അപര്യാപ്തമായിരുന്നു. കഴിഞ്ഞ വർഷങ്ങളിലായി ഇവയിൽ പല പദ്ധതികളും പൂർത്തീകരിക്കപ്പെട്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.


Post a Comment

أحدث أقدم

Join Whatsapp

Advertisement