തുറവൂരിൽ സംഘർഷം സിപിഐഎം അംഗം വെട്ടേറ്റ് മരിച്ചു




ചേർത്തല തുറവൂർ പഞ്ചായത്ത്
അഞ്ചാം വാർഡിൽ പുത്തൻതറ കിഴക്കെ നികർത്തിൽ സോണി-46 ആണ് വെട്ടേറ്റ് മരിച്ചത്..അയൽവാസികളും,ബന്ധുക്കളുമായ വിഷ്ണു,മുരളി,അനിൽകുമാർ എന്നിവരെ കസ്റ്റഡിയിലെടുത്തതായി പോലീസ്.. രാത്രി 9 മണിയോടെയാണ് സംഭവം. സോണിയുടെ
വീട് കയറി ആക്രമിക്കുകയായിരുന്നു. സോണിയുടെ കഴുത്തിനാണ് വെട്ടേറ്റത്.
തുറവൂർ ആശുപത്രിയിലെത്തിച്ചെങ്കിലും
രക്ഷിക്കാനായില്ല. മരിച്ച സോണി
സി.പി.എം. അംഗമാണ്.ഏറെ നാളായി
നിലനിന്ന വഴിത്തർക്കമാണ് കാരണമെന്ന്
പറയപ്പെടുന്നു.കുത്തിയതോട് പോലീസ്
സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement