തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമഗ്രശിക്ഷാ കേരളം പദ്ധതിയിലൂടെ നടപ്പാക്കുന്ന 'ഉല്ലാസഗണിതം, ഗണിതവിജയം- വീട്ടിലും വിദ്യാലയത്തിലും' പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നേമം സർക്കാർ യു.പി. സ്കൂളിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.
സംസ്ഥാനത്തെ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ പതിമൂന്നു ലക്ഷം കുട്ടികൾക്ക് ഗണിതപഠന പ്രവർത്തനങ്ങൾക്കു സഹായകരമാകുന്ന ഗണിത കിറ്റുകൾ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഐ.ബി. സതീഷ് എം.എൽ.എ. അധ്യക്ഷനായി. ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.സുരേഷ് കുമാർ ഗണിത കിറ്റ് വിതരണം ചെയ്തു.
നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ, ജില്ലാപ്പഞ്ചായത്തംഗം ഭഗത് റൂഫസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ.ചന്തുകൃഷ്ണ, ടി.മല്ലിക, പഞ്ചായത്തംഗം ഇ.ബി.വിനോദ് കുമാർ, എസ്.ജവാദ്, വി.മനു, ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ, ആർ.എസ്.ഷിബു, ബി.ശ്രീകുമാരൻ, ഹരികൃഷ്ണൻ കെ.എം. തുടങ്ങിയവർ സംസാരിച്ചു.

Post a Comment