യാത്രയയപ്പ് സമ്മേളനം



പയ്യന്നൂർ: 24 വർഷത്തെ സേവനത്തിന് ശേഷം ബ്രാഞ്ച് മാനേജർ തസ്തികയിൽ നിന്ന് വിരമിച്ച വെള്ളൂർ ബേങ്ക് ജീവനക്കാരൻ കെ വി സുധാകരന് ജീവനക്കാരും ഭരണ സമിതിയും ചേർന്ന് യാത്രയയപ്പ് നൽകി. കെ ചന്തൻ കുഞ്ഞി സ്മാരക ഹാളിൽ വെച്ച് നടന്ന സമ്മേളനം സി പി ഐ എം കണ്ണൂർ ജില്ലാ സെകട്ടറി എം വി ജയരാജൻ ഉൽഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് കെ പി ജ്യോതിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ടി ഐ മധുസൂദനൻ എം എൽ എ ഉപഹാരം നൽകി. മുൻ എം എൽ എ സി കൃഷ്ണൻ, വി നാരായണൻ, വി കുഞ്ഞികൃഷ്ണൻ, കെ കെ ഗംഗാധരൻ, പാവൂർ നാരായണൻ, കെ യു രാധാകൃഷ്ണൻ, പി പി ഭാസ്ക്കരൻ മാസ്റ്റർ, കെ വി പ്രജീഷ് എന്നിവർ പ്രസംഗിച്ചു. കെ വി സുധാകരൻ മറുപടി പ്രസംഗം നടത്തി. കെ തങ്കമണി സ്വാഗതവും കെ പ്രകാശൻ നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم

Join Whatsapp

Advertisement