തിരുവല്ല മല്ലപ്പള്ളിയിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു



തിരുവല്ല: മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ കാർത്തിക്(15), ശബരീഷ്(15) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3.30-ഓടെ മല്ലപ്പള്ളി വടക്കൻകടവിലായിരുന്നു അപകടം.

മരിച്ച രണ്ടുപേരും തിരുനെൽവേലിയിൽനിന്ന് കുടുംബാംഗങ്ങൾക്കൊപ്പം മല്ലപ്പള്ളിയിലെ ബന്ധുവീട്ടിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു. ഇവിടെനിന്നാണ് എട്ട് കുട്ടികളടങ്ങുന്ന സംഘം മല്ലപ്പള്ളി പാലത്തിന് സമീപം വടക്കൻകടവിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ മൂന്നുപേർ ഒഴുക്കിൽപ്പെട്ടെങ്കിലും ഒരാൾ നീന്തി രക്ഷപ്പെട്ടു. എന്നാൽ മറ്റുരണ്ടുപേരെ രക്ഷിക്കാനായില്ല. കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസികളാണ് പുഴയിലിറങ്ങി തിരച്ചിൽ നടത്തിയത്. ഏകദേശം അരമണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്താനായത്. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിൽ.

Post a Comment

أحدث أقدم

Join Whatsapp

Advertisement