കണ്ണൂരിൽ വിമാനം റൺവേയിൽ ഇറങ്ങിയശേഷം വീണ്ടും പറന്നുയർന്നു; യാത്രക്കാർ പരിഭ്രാന്തരായി



മട്ടന്നൂർ: ചെന്നൈയിൽനിന്നെത്തിയ ഇൻഡിഗോ വിമാനം കണ്ണൂർ വിമാനത്താവളത്തിലെ റൺവേയിൽ ഇറങ്ങിയശേഷം വീണ്ടും പറന്നുയർന്നു. വലിയ ശബ്ദവും കുലുക്കവും ഉണ്ടായതിനെതുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി. വിമാന ലാൻഡിങ്ങിൽ 'അൺസ്റ്റെബിലൈസ്ഡ് അപ്രോച്ച്' എന്നുവിളിക്കുന്ന പ്രശ്നമാണുണ്ടായതെന്ന് കിയാൽ അധികൃതർ പറഞ്ഞു.

പൈലറ്റിന് റൺവേ വ്യക്തമായി കാണാതെ വരികയോ എതിർദിശയിലുള്ള കാറ്റോ മറ്റു പ്രശ്നങ്ങളോ ഉണ്ടായാൽ വീണ്ടും പറന്നുയരുന്നതാണിത്.
ചെന്നൈയിൽനിന്ന് ശനിയാഴ്ച വൈകിട്ട് 3.15-ഓടെ കണ്ണൂരിലിറങ്ങേണ്ട ഇൻഡിഗോ എ.ടി.ആർ.-6ഇ7372 വിമാനമാണ് ലാൻഡിങ്ങിനുശേഷം വീണ്ടും പറന്നുയർന്നത്. കാൽമണിക്കൂറോളം ചുറ്റിപ്പറന്നശേഷം 3.40-നാണ് വിമാനം വീണ്ടും റൺവേയിലിറങ്ങിയത്.

65-ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയാതെ യാത്രക്കാർ ആശങ്കയിലായി. പ്രതികൂല കാലാവസ്ഥയിൽ സംഭവിക്കാവുന്നതാണ് ഇതെന്ന് അധികൃതർ പറഞ്ഞു.

Post a Comment

أحدث أقدم

Join Whatsapp

Advertisement