നാദാപുരം വളയത്ത് അതിഥി തൊഴിലാളികൾ തമ്മിലുളള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ബീഹാർ സ്വദേശി മാലിക് (44) ആണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാത്രി പത്തോടെയാണ് സംഭവം നടന്നത്. കല്ലാച്ചി റോഡിലെ കുണ്ടംചാലില്‍ വാടകവീട്ടില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ കുത്തേറ്റ യുവാവിനെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളയം- കല്ലാച്ചി റോഡ് നിർമ്മാണ പ്രവർത്തിക്ക് എത്തിയവരാണ് ഇവർ.

إرسال تعليق