എൽ ഡി എഫ്, ഉപതെരഞ്ഞെടുപ്പിന് സജ്ജമെന്ന് മന്ത്രി പി.രാജീവ്.വികസനത്തിന് ഒപ്പം നിൽക്കുന്ന തൃക്കാക്കരയിലെ ജനങ്ങൾ എൽ ഡി എഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്നും പി.രാജീവ് കൈരളി ന്യൂസിനോട് പറഞ്ഞു.ഏറ്റവും വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെയായിരിക്കും എൽ ഡി എഫ് മത്സരിപ്പിക്കുകയെന്നും പി.രാജീവ് വ്യക്തമാക്കി.
തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രചാരണ രംഗത്ത് സജീവമാകാനൊരുങ്ങുകയാണ് എൽ ഡി എഫ്.സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ തിരക്കിട്ട ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ഏറ്റവും വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെ കണ്ടെത്തി ഉടൻ പ്രഖ്യാപിക്കുമെന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ പി.രാജീവ് കൈരളി ന്യൂസിനോട് പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ LDF സീറ്റ് 99 ൽ നിന്ന് 100 ലെത്തും.വികസനത്തിന് ഒപ്പം നിൽക്കുന്ന തൃക്കാക്കരയിലെ ജനങ്ങൾ എൽ ഡി എഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്നും പി.രാജീവ് വ്യക്തമാക്കി.
തൃക്കാക്കരയെ കേരളത്തിൻ്റെ ഹൃദയഭാഗമാക്കി മാറ്റാൻ കഴിയുന്ന പദ്ധതിയാണ് കെ റെയിൽ.പദ്ധതിയെ എതിർക്കുന്ന കേരളവിരുദ്ധ മുന്നണിയുടെ നിലപാട് ഈ തെരഞ്ഞെടുപ്പിൽ തുറന്നു കാട്ടപ്പെടും.വികസന പദ്ധതികളെ അട്ടിമറിക്കുന്ന യു ഡി എഫ്, ബി ജെ പി നിലപാട് തിരിച്ചറിയാൻ കഴിയുന്ന അസുലഭ അവസരമായി ഉപതെരഞ്ഞെടുപ്പ് മാറുമെന്നും പി.രാജീവ് ചൂണ്ടിക്കാട്ടി.

إرسال تعليق