മൈലേജില്ലെങ്കില്‍ ബസുകള്‍ വെറുതെയിട്ട് നശിപ്പിച്ച് വില്‍ക്കണോ? കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം



കൊച്ചി: കെഎസ്ആര്‍ടിസിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മൈലേജില്ലാത്ത കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിട്ട് നശിപ്പിക്കുന്നതിനെതിരെയാണ് കോടതിയുടെ വിമര്‍ശനം. മൈലേജില്ലെങ്കില്‍ ബസുകള്‍ വെറുതെയിട്ട് നശിപ്പിച്ച് ആക്രിയാക്കി വില്‍ക്കുകയാണോ ചെയ്യേണ്ടത്. വാഹനം ഫിറ്റല്ലെങ്കില്‍ ഉടനെതന്നെ വില്‍ക്കണമായിരുന്നു എന്നും കോടതി പറഞ്ഞു.

ശമ്പളം ലഭിക്കാത്തതിനാല്‍ ജീവനക്കാര്‍ ഇന്നു സമരം ചെയ്യുകയാണ്. എത്രകാലമായി ബസുകള്‍ ഇങ്ങനെയിട്ടിരിക്കുന്നുവെന്ന ചോദ്യത്തിന് ക്യത്യമായ ഉത്തരമില്ലെന്നും കോടതി കുറ്റപെടുത്തി. 455 ബസുകള്‍ സമയത്ത് വിറ്റിരുന്നെങ്കില്‍ ഒരു ബസിന് പത്തു ലക്ഷം രൂപ വീതം ലഭിക്കുമായിരുന്നു. ഇതിപ്പോള്‍ ഒരു ലക്ഷത്തില്‍ താഴെ പോലും ലഭിക്കുമോയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

പൊതുതാല്പര്യ ഹര്‍ജിയിന്മേലാണ് കോടതിയുടെ വിമര്‍ശനം. സംസ്ഥാനത്ത് വിവിധ യാര്‍ഡുകളിലായി നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു. അതിനു കാരണമായി കെഎസ്ആര്‍ടിസി പറയുന്നത് അവയ്ക്ക് മൈലേജില്ല എന്നാണ്. ഇങ്ങനെ എന്തിനാണ് വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് എന്നാണ് കോടതി ചോദിച്ചത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement